harikrishnan

മാന്നാർ: വിദ്യാർത്ഥികൾക്കായി മാന്നാർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ "പുസ്തക പരിചയ ശില്പശാല " സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ്‌ എൽ. പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്‌.പി.എസ്‌. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. നായർ സമാജം സ്കൂൾ അദ്ധ്യാപകൻ ജെ.ഹരികൃഷ്ണൻ ശില്പശാലക്ക് നേതൃത്വം നൽകി. ശങ്കരനാരായണൻ നായർ, എം.കെ.വാസുദേവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.