
ചേർത്തല : മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തണ്ണീർമുക്കം പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വേമ്പനാട്ട് കായലിലെ മലിനീകരണം അവസാനിപ്പിക്കുക,മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക,കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നം കൃത്യമായി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ മാങ്കുഴിക്കരി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സജി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ഗോപി കണ്ണാട്ടുകാരി,തണ്ണീർമുക്കം ശിവശങ്കരൻ,സിൽവി ഫ്രാൻസിസ്,ടി.ടി. സജു, മാത്യു കൊല്ലേലി,പി.ജെ. തോമസ്,പ്രീത സാബു, എ.വി.ദിനേശൻ, സുധി സുരേന്ദ്രൻ,കെ.എൻ. സനൽ,എ.ആർ.പ്രസാദ്, ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു.