ksba

ചാരുംമൂട് : കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ മാവേലിക്കര താലൂക്ക് സമ്മേളനം ചാരുംമൂട്ടിൽ നടന്നു. കെ.എസ്.ബി.എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സംഘടന താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാസെക്രട്ടറി എസ്. മോഹനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. താലൂക്ക് കമ്മിറ്റി സെക്രട്ടറി അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.സംഘടനയുടെ ആദ്യകാല പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. ജില്ലാ ട്രഷറർ കലൈമണി ,സംസ്ഥാന കമ്മിറ്റി മുൻ അംഗം കെ.ചന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സദാശിവപ്പണിക്കർ,ഗണേശ് മൂർത്തി, താലൂക്ക് ട്രഷറൽ മധു തുടങ്ങിയവർ സംസാരിച്ചു.