photo

ചേർത്തല: കേരള സ്​റ്റേ​റ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ചേർത്തല ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മുഹമ്മ കെ.പി.എം യു.പി സ്‌ക്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന സ്‌നേഹഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്റി പി. പ്രസാദ് നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.ജയകല സ്വാഗതം പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ശൈലജ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ ജ്യോതിമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ രജനി രവി പാലൻ,ജോളി അജിതൻ,കെ.എസ്.സുരേഷ്,നിഷാ പ്രദീപ്,സ്‌കൗട്ട്‌സ് ഭാരവാഹികളായ ആർ.ഹേമലത,ഡി.ബാബു,എം.ഭരതമ്മാൾ,സാജു തോമസ്,എഫ്.ബലദേവ്,പി.എം.കുഞ്ഞു മോൻ,അനിൽ ബി.കൃഷ്ണ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജി.പണിക്കർ എന്നിവർ സംസാരിച്ചു.