obit

ചേർത്തല : തിരുവിഴ ദേവസ്വം വക ഫാം ടൂറിസം കേന്ദ്രത്തിലെ ഷമാം കൃഷിയുടെ വിളവെടുപ്പ് മന്ത്റി പി.പ്രസാദ് നിർവഹിച്ചു. വയലിൽ ഇടവിളയായി നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. രണ്ടായിരം കിലോ ഷമാം വിളവെടുത്തു.കിലോയ്ക്ക് 40 രൂപ പ്രകാരമാണ് വില്പന. ഫാം ടൂറിസം കേന്ദ്രത്തിലെ സ്​റ്റാളിൽ മ​റ്റ് പച്ചക്കറികൾക്കൊപ്പം ഷമാമും ലഭിക്കും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,പഞ്ചായത്ത് അംഗം ആർ.ബെൻസിലാൽ,കൃഷി ഓഫീസർ റോസ്മി ജോർജ്, കൃഷി അസിസ്​റ്റന്റ് സുനിൽകുമാർ, കർഷകരായ അനിൽ ലാൽ, ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.