ആലപ്പുഴ: ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചടയംമുറി സ്മാരക ഹാളിൽ നടക്കും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ ഉദ്ഘാടനം ചെയ്യും.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ആർ.പ്രസാദ്, എം.കെ.ഉത്തമൻ, ടി.കെ.ചക്രപാണി, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി.പി.മധു, ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം ജോയി.സി.കമ്പക്കാരൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി വി.സി.മധു റിപ്പോർട്ട് അവതരിപ്പിക്കും.