vyap

ആലപ്പുഴ: നഗരത്തിലെ മുല്ലക്കൽ തെരുവ് ഉൾപ്പെടെയുള്ള റോഡ്, കാന നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങിയാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുക്കൊണ്ട് വ്യാപാരികൾ ഒന്നടങ്കം തെരുവിലേക്കിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെകട്ടറി രാജു അപ്‌സര പറഞ്ഞു. ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സമര പ്രഖ്യാപന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുഭാഷ്.എ.മോഹൻ , ഗുരുദയാൽ, യൂണിറ്റ് നിയോജക മണ്ഡലം ഭാരവാഹികളായ ജോസഫ് ഫ്രാൻസിസ്, സുനിൽ മുഹമ്മദ്, ബി.ദിനേശൻ, ബെന്നി ജോസഫ്, പ്രമോദ്ഷാബി തുടങ്ങിയവർ സംസാരിച്ചു.