ആലപ്പുഴ: കരാറുറപ്പിപ്പിച്ചതിനു ശേഷം കരാറുകാരുടേതല്ലാത്ത കാരണങ്ങളാൽ ഉണ്ടാകുന്ന അസാധാരണ വില വർദ്ധനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വിലവർദ്ധന മൂലം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന അധിക നികുതി ഉപയോഗിച്ച് നഷ്ടപരിഹാരം നൽകണം. മാർച്ച് 31 വരെ എൻജിനീയറിംഗ് വകുപ്പുകൾ അംഗീകരിച്ച എല്ലാ ബില്ലുകൾക്കും ഏപ്രിൽ 15ന് മുമ്പ് പണം നൽകാൻ ട്രഷറികൾക്ക് നിർദ്ദേശം നൽകണമെന്നും ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.