
ആലപ്പുഴ: ബൈപ്പാസിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ മംഗലം വാർഡ് മാലുപറമ്പിൽ പവനന്റെയും രമണിയുടെയും മകൻ നിഥിൻ (23) ആണ് മരിച്ചത്. വിജയ് പാർക്കിന് സമീപം വ്യാഴാഴ്ച രാത്രി 11.15നായിരുന്നു അപകടം. കളർകോട് സുഹൃത്തിന്റെ ജ്യേഷ്ഠന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരുമ്പോൾ നിഥിൻ സഞ്ചരിച്ച ബൈക്ക് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയിൽ തട്ടി . തുടർന്ന് ബൈക്കിൽ നിന്ന് വീണ നിഥിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. വലതു കൈ അറ്റുപോയി. പിന്നാലെ ബൈക്കിലെത്തിയ സുഹൃത്തുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. സഹോദരി: നിമ്മി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.