ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം ഇന്ന് രാവിലെ 10 മുതൽ യൂണിയൻ ഷോപ്പിംഗ് കോപ്ലക്സിലെ സരസകവി മൂലൂർ സ്മാരക ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം യൂണിയന്റെ വിവിധ പദ്ധതികൾ വിശദീകരിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മ​റ്റി അംഗങ്ങളായ ബി.ജയപ്രകാശ്, സരേഷ് എം.പി, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും.യൂണിയൻ അഡ്.കമ്മ​റ്റി അംഗങ്ങളായ കെ.ആർ.മോഹനൻ സ്വാഗതവും എസ്.ദേവരാജൻ നന്ദിയും പറയും.