മാന്നാർ: അവധിക്കാലം വായനയുടെ ഉത്സവമാക്കാൻ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയിൽ വായനോത്സവം 2022 സംഘടിപ്പിക്കുന്നു. ഈ അവധിക്കാലത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് വായിക്കുവാൻ പുസ്തകങ്ങൾ സൗജന്യമായി നൽകിയും പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകിയുമാണ് നാഷണൽ ഗ്രന്ഥശാല വായനയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. വയനോത്സവത്തിൽ പങ്കെടുത്ത് കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നവർക്കും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് എഴുതുന്ന കുറിപ്പുകൾക്കും പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഫോൺ: 9446710733.