
കായംകുളം: മുഴങ്ങോടിക്കാവ് ആദർശ് ഫർണിച്ചർ ഉടമ കണ്ണമ്പള്ളി ഭാഗം തെക്കേതലയ്ക്കൽ എസ്.അനി (51)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 30 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 4497 ാം നമ്പർ ഐക്യ ജംഗ്ഷൻ ആർ.ശങ്കർ സ്മാരക ശാഖാ യോഗത്തിൽ നിന്നുള്ള യൂണിയൻ കമ്മിറ്റി അംഗം, ശ്രീനാരായണ യൂത്ത് മൂവ്മെന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ കായംകുളം സർക്കാർ ആശുപത്രിയിൽ നിന്നും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തിൽ വിലാപയാത്രയായി വീട്ടിലെത്തിയ്ക്കും. ഭാര്യ: പ്രശാന്ത. മക്കൾ:ആദർശ്,ആരോമൽ.