
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടനാട് സൗത്ത് യൂണിയൻ നടപ്പിലാക്കുന്ന 25 ഇന പരിപാടിയുടെ ഭാഗമായി വനിതാ സ്വയം സഹായ സംഘങ്ങൾക്കായി യോഗം ജനറൽ സെക്രട്ടറി അനുവദിച്ച 66 ലക്ഷം രൂപയുടെ മൈക്രോഫിനാൻസ് വായ്പാ വിതരണം നടന്നു . വിതരണോദ്ഘാടനം എസ് .എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു . സൗത്ത് യൂണിയൻ ചെയർമാൻ ജെ .സദാനന്ദൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ അഡ്വ. പി .സു പ്രമോദം സ്വാഗതം പറഞ്ഞു. യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീജാ രാജേഷ് ,വനിതാസംഘം ട്രഷറർ വിജയമ്മ രാജൻ , വനിതാ സ്വാശ്രയ സംഘം കൺവീനർമാരായ സുജയ്മോൾ ,രേണുക വിജയമ്മ ,ധന്യ എന്നിവർ പങ്കെടുത്തു.