അമ്പലപ്പുഴ: ലൈസൻസില്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം. തകഴി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന അമ്പിളി ഹോട്ടലിലാണ് തകഴി മെഡിക്കൽ ഓഫീസർ ഡോ.ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തും സൂക്ഷിക്കുന്ന സ്ഥലത്തും ഈച്ചയുടെ ശല്യം കൂടുതലായിരുന്നു.കൂടാതെ മലിനജലം പൊതു തോട്ടിലേക്കുമാണ് നിക്ഷേപിച്ചിരുന്നത്.ഇവ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സംഘം സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഹോട്ടലിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡുമില്ലായിരുന്നു.ജെ.എച്ച്.ഐ സൂര്യമോൾ, ട്രെയിനികളായ ആദർശ്, അമൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.