കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ആനപ്രമ്പാൽ വടക്ക് 24-ാം നമ്പർ ശാഖയിലെ ഗുരുദേവ - ശ്രീ സുബ്രഹ്മ്യണ്യ സ്വാമി ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് ആരംഭിച്ച് 15ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 5.30ന് നടതുറപ്പ്, 11-ന് ഗുരുഭാഗവത പാരായണം, ഉച്ചക്ക് 12.30ന് കൊടിയും കൊടിക്കയറും വരവ് ,വൈകിട്ട് 7ന് ദീപാരാധനക്ക് ശേഷം ക്ഷേത്രം സുജിത് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ശ്യാം ശാന്തിയുടെയും കാർമികത്യത്തിൽ കൊടിയേറ്റ് നടക്കും.