
മാവേലിക്കര : പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡൻസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സെമിനാർ മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ. വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വേനൽ അവധി പരിപാടിയായ "ഏപ്രിൽ മൊട്ടുകൾ " ലൈബ്രറി രക്ഷാധികാരി ഗംഗാധര പണിക്കർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക് വൈസ് പ്രസിഡന്റ് പ്രൊഫ.സുകുമാരബാബു, ഗ്രന്ഥകാരൻ ഡി.പ്രദീപ് കുമാർ, ലൈബ്രറി കൗൺസിൽ താലൂക് കമ്മിറ്റി മെമ്പർ വാശാന്തി പ്രദീപ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.ചന്ദ്രൻ, ആർ.രിജ എന്നിവർ സംസാരിച്ചു.