മാവേലിക്കര : ഗുരുധർമ്മ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാപരിഷത്തും ശിവഗിരി ബ്രഹ്മവിദ്യാലയ കനതജൂബിലി, തീർത്ഥാടന നവതി ആഘോഷവും ഇന്ന് മാവേലിക്കര വിക്രം സാരാഭായി ഐ.ടി.സി ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് ജി.ഡി.പി.എസ്. മണ്ഡലം രക്ഷാധികാരി ബ്രഹ്മദാസ് പതാക ഉയർത്തും. 9.30ന് ശിവഗിരി തീർത്ഥാടന നവതി ആഘോഷം സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും. സഭാ മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നം അദ്ധ്യക്ഷതവഹിക്കും. സെക്രട്ടറി ശിവൻ മലയിൽ സ്വാഗതം പറയും. ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സഭാ ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി.വി. ശിവപ്രസാദ് മുഖ്യആശംസ നേരും. മാതൃസഭ കേന്ദ്ര സമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ നവതി സന്ദേശവും സഭാ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് പരിഷത്ത് സന്ദേശവും നൽകും. മണ്ഡലം ട്രഷറർ പഞ്ചമൻ നന്ദിയും പറയും.