മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 3189ാം നമ്പർ ഡോ.പൽപു മെമ്മോറിയൽ ചെന്നിത്തല സൗത്ത് ശാഖായോഗത്തിൽ 12ാമത് ശ്രീനാരായണഗുരു പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രർത്ഥന, മഹാശാന്തിഹവനം. 9ന് കലശപൂജ, കലശാഭിഷേകം. 11ന് പ്രതിഷ്ഠാ ദിന സന്ദേശം. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജകുമാർ, കൺവീനർ ജയലാൽ.എസ് പടീത്തറ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല, വനിതാസംഘം കൺവീനർ പുഷ്പാ ശശികുമാർ എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് കെ.സഹദേവൻ, സെക്രട്ടറി തമ്പി കൗണടിയിൽ, വൈസ് പ്രസിഡന്റ് ആർ.ശശികുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.