
ചേർത്തല: ബൈക്ക് യാത്രക്കാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വെള്ളാപ്പള്ളി ബാലകൃഷ്ണപണിക്കരുടെ മകൻ അജയ് ബി.പണിക്കർ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുട്ടത്തിപ്പറമ്പ് കവലയിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ഇൻസുലേറ്റഡ് വാൻ സിഗ്നൽ കാട്ടാതെ ഇടതു ഭാഗത്തേക്ക് തിരിച്ചതോടെ അജയ് സഞ്ചരിച്ച ബൈക്ക് വാനിന് പിന്നിൽ തട്ടുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അജയ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.മാതാവ് ഹേമലത.സഹോദരങ്ങൾ:അജിത്,അഭിലാഷ്.