ragesh

ആലപ്പുഴ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം മുൻ എം.എൽ.എ എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാരസമർപ്പണം സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ട്രഷറർ അജി കുര്യൻ, മനോജ് മാത്യു, പ്രദീപ് എബ്രഹാം, ശശിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാഗേഷ് തമ്പി (പ്രസിഡന്റ്), എൻ.ഹരീഷ് (സെക്രട്ടറി), ചാക്കോ തോമസ് (ട്രഷറർ)