ambala

അമ്പലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തകഴി കേളമംഗലത്ത് മരങ്ങൾ വീണ് തകർന്ന വീടുകൾ ജനപ്രതിനിധികൾ സന്ദർശിച്ചു. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ശ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ പുഷ്പമ്മ ,ജയചന്ദ്രൻ ,ശശാങ്കൻ എന്നിവരാണ് വീടുകൾ സന്ദർശിച്ചത്. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പ്രദേശത്തെ 9 വീടുകളുടെ മേൽക്കൂര പൂർണമായും തകരുകയും നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.എത്രയും വേഗം നഷ്ടം വിലയിരുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി.