പൂച്ചാക്കൽ : പാണാവള്ളി ശ്രീകണ്ഠശ്വരം ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ എഴുന്നള്ളിപ്പിൽ മഹാദേവന്റെ തിടമ്പേറ്റാൻ എത്തിയ ചിറക്കൽ കാളിദാസന് ശ്രീകണ്ഠേശ്വരം ആന പ്രേമി സമിതിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. പൂച്ചാക്കൽ ടൗണിൽ നിന്നും വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നും ദേവസ്വം ഭാരവാഹികളായ എസ്.രാജേഷ്, എ.സൈജു, എസ്. അശോക് സെൻ, ആർ.രഞ്ജിത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാവിലേയും വൈകിട്ടും നടന്ന കാഴ്ചശ്രീബലിക്ക് ഉമാമഹേശ്വരി കലാസമിതി, ശരത് കലാപീഠം, ചൊവ്വല്ലൂർ മോഹന വാര്യർ എന്നിവരുടെ നേതൃത്വത്തിൽ മേളങ്ങളും നടന്നു. വൈദിക ചടങ്ങുകൾക്ക് ഗോപി ശാന്തി, ടി.പി. ഷിബു കശ്യപ് എന്നിവർ കാർമ്മികത്വം നൽകി.