ambala
പ്രസന്നൻ

അമ്പലപ്പുഴ: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് നടുവിലെ മഠത്തിപ്പറമ്പിൽ പ്രസന്നൻ(54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 9 ഓടെ കരൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളിയും സുഹൃത്തുമായ രമേശന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.തലയ്ക്ക് പരിക്കേറ്റ പ്രസന്നനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. ഭാര്യ: കൃഷ്ണമ്മ. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണേന്ദു.