bsh
എസ്. എൻ. ഡി. പി യോഗം വീയപുരം 2187 നമ്പർ ശാഖ പൊതുയോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം വീയപുരം 2187​​-ാം നമ്പർ ശാഖ പൊതുയോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ്‌ രാധാമണി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാസംഘം യൂണിയൻ പ്രസിഡന്റ്‌ സുരബാല, സെക്രട്ടറി ലേഖ മനോജ്‌, ശാഖ യോഗം പ്രസിഡന്റ്‌ വിശ്വനാഥൻ, സെക്രട്ടറി സത്യപാലൻ, വൈസ് പ്രസിഡന്റ്‌ രാജേഷ്, യൂണിയൻ കമ്മിറ്റി അംഗം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി സുജ സുരേഷ് സ്വാഗതവും നിയുക്ത പ്രസിഡന്റ്‌ ഷീന വിശ്വനാഥൻ നന്ദിയും പറഞ്ഞു.