മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451-ാംനമ്പർ ശാഖായോഗത്തിൽ സ്വാമി​ ഗുരുപ്രകാശത്തി​ന്റെ നേതൃത്വത്തിൽ 15ന് വിഷുദിനത്തിൽ നടക്കുന്ന ഒന്നാമത് ശ്രീനാരായണ ധർമ്മോത്സവത്തിന്റെ വിളംബര പീതപതാകദിനാഘോഷം ഇന്ന് രാവിലെ ഗുരുക്ഷേത്രത്തിൽ നടക്കും. 7 ന് ദൈവദശകം പ്രാർത്ഥനയോടെ ക്ഷേത്രംതന്ത്രി കലാധരൻ തന്ത്രി പീതപതാക ഉയർത്തും.

തുടർന്ന് ശാഖയിലെ മുഴുവൻ ഭവനങ്ങളിലും പീതപതാക ഉയർത്തിയും തോരണങ്ങളാൽ അലങ്കരിച്ചും പീതദിനാഘോഷം നടത്തും. ധർമ്മോത്സവ സമിതി ചീഫ് കോ-ഓർഡിനേറ്റർ ദയകുമാർ ചെന്നിത്തല മുഖ്യ സന്ദേശം നൽകും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ ടി.എ. തമ്പി തുണ്ടിയിൽ, സുഭാഷ്, സുരാജ്, രതീഷ്, ജിതേഷ്, ശ്രീജിത്ത്, മനു മന്മഥൻ, രാഹുൽശാന്തി, വനിതാ സംഘം ഭാരവാഹികളായ സുമിത്ര രമേശ്, ഗീത സുരേഷ്, ബിന്ദു സുനിൽ, കുമാരി - കുമാര സംഘം പ്രസിഡന്റുമാരായ അപർണ, രഞ്ചു രമേശ്, സബ് കമ്മിറ്റി ഭാരവാഹികളായ സജീവ് ഭർഭയിൽ, വിജി, രമേശൻ രമാലയം എന്നിവർ സംസാരി​ക്കും.

ജനറൽ കൺവീനർ സതീഷ് വിഴങ്ങിലേഴത്ത് സ്വാഗതവും ബിന്ദുസുനിൽ നന്ദിയും പറയും.