ഹരിപ്പാട്: കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ സി.പി.എമ്മി​ന്റെ പക്ഷം ചേർന്ന് നിരപരാധികളെ കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. നങ്ങ്യാർകുളങ്ങരയിൽ നിന്ന് ആരംഭിച്ച മാർച്ച്‌ ദക്ഷണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ഉദ്‌ഘാടനം ചെയ്തു. കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം.മഹേഷ് കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അജിത്കുമാർ ചിങ്ങോലി, വൈസ് പ്രസിഡന്റ് മോഹനകൃഷ്ണൻ, സജിത്ത്, ഷീല വിനീഷ്, സെക്രട്ടറി ഹരികൃഷ്‌ണൻ, ധന്യ നീതു, മോർച്ച പ്രസിഡന്റുമാരായ സുമ രാജു, മുരളി, ഉല്ലാസ്, തുടങ്ങിയവവർ നേതൃത്വം നൽകി .