thamarakkulam
താമരക്കുളം ഗ്രാമ പഞ്ചായത്തിൽ വൃക്ഷത്തൈ ഉല്പാദനത്തിന്റെ ഭാഗമായുള്ള വിത്തിടീൽ പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ വൃക്ഷത്തൈ ഉല്പാദനത്തിന്റെ ഭാഗമായി വിത്തിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.

ആറാം വാർഡിലെ ലെപ്രസി സാനിട്ടോറിയം വളപ്പിലാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ നടപ്പാക്കുന്ന നഴ്സറി ആരംഭിച്ചത്. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്ത് പ്രദേശത്ത് നടുന്നതിനുള്ള മുപ്പത്തിഅയ്യായിരം ഫലവൃക്ഷത്തൈകൾ ഇവിടെ ഉത്പാദിപ്പിക്കും.

പഞ്ചായത്തംഗം രജിത അളകനന്ദ അദ്ധ്യക്ഷത വഹിച്ചു. സാനിട്ടോറിയം ആർ.എം.ഒ ഡോക്ടർ സ്മിത, പഞ്ചായത്തംഗങ്ങളായ ദീപക്, തൻസീർ കണ്ണനാകുഴി ,അനില തോമസ്, തൊഴിലുറപ്പ് എ.ഇ രേഷ്മ, ശാലിനി ബിനു തുടങ്ങിയവർ പങ്കെടുത്തു.