
ആലപ്പുഴ: മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ റിട്ടയർമെന്റ് ബെനിഫിറ്റ് സ്‌കീം നടപ്പാക്കണമെന്നും പെൻഷൻ 5000 രൂപയാക്കണമെന്നും ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു . സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസി.സെക്രട്ടറി പി.വി.സത്യനേശൻ, ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ആർ.പ്രസാദ്,ടി.കെ.ചക്രപാണി,എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ്, സെക്രട്ടറി ഡി.പി.മധു, ജോയി.സി.കമ്പക്കാരൻ എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു .വി.സി.മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റായി ഒ.കെ.മോഹനനെയും, ജനറൽ സെക്രട്ടറിയായി വി.സി.മധുവിനേയും തിരെഞ്ഞെടുത്തു.