ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിൽ നൂറനാട് ജംഗ്ഷനിലടക്കം വൈദ്യുതി മുടങ്ങുന്നതായി പരാതി. മണിക്കൂറുകൾ നീളുന്ന വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് മുമ്പും വൈദ്യുതി മുടക്കം പതിവായിരുന്നുവെന്നും അധികൃതരുട അനാസ്ഥയാണ് കാരണമെന്നും നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.