prathishethayogam
യൂത്ത് കോൺ​ഗ്രസ് മാവേലി​ക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. കോശി എം. കോശി ഉദ്ഘാടനം ചെയ്യുന്നു

മാവേലി​ക്കര : കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയർത്തി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ മാവേലി​ക്കര നിയോജക മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.കോശി എം.കോശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അദ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്രകാശ്, അനി വർഗീസ്, തൻസീർ കണ്ണനാംകുഴി, ഷൈജു ജി.സാമൂവേൽ, രജിൻ എസ്. ഉണ്ണിത്താൻ, ശരത്, റിയാസ് പത്തിശ്ശേരിൽ , ഷംജിത് മരങ്ങാട്ട്, അനീഷ്, മോൻസി മോനച്ചൻ, ജിൻസീർ, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.