അമ്പലപ്പുഴ: തിരുവനന്തപുരം മേഖല മിൽമ ഡയറക്ടർ ബോർഡിലേക്ക് നടന്ന തി​രഞ്ഞെടുപ്പി​ൽ ആലപ്പുഴയിൽ കോൺഗ്രസിന് വിജയം. കോൺഗ്രസ് പാനലിൽ മത്സരിച്ച 3 അംഗങ്ങളും വിജയിച്ചു. ആയാപറമ്പ് രാമചന്ദ്രൻ , പ്രഫുല്ല ചന്ദ്രൻ ,ശാന്തകുമാരി പിള്ള എന്നിവരാണ് വിജയിച്ചത്. പുന്നപ്ര മിൽമയായിരുന്നു വോട്ടിംഗ് കേന്ദ്രം.