കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കണ്ണാടി 1193-നമ്പർ ശാഖാ യോഗത്തിൽ ശിവക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ചു ശാന്തി ഹവനവും ശ്രീനാരായണ സത്സംഗവും നടന്നു. കുട്ടനാട് യൂണിയൻ വൈദിക സമിതി കൺവീനർ കമലാസനൻ ശാന്തി കുന്നംകരി കർമികത്വം വഹിച്ചു. കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എസ്. പ്രദീപ് കുമാർ ഭദ്രദീപപ്രകാശനം നിർവഹിച്ചു ശാഖായോഗം പ്രസിഡന്റ് എ.എം.മനോഹരൻ സ്വാഗതം പറഞ്ഞു. കുട്ടനാട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.പി.സുബീഷ്,ശാഖാ യോഗം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ജി.സദാനന്ദൻ, കെ.എസ്.സുരേഷ്‌കുമാർ, റെജിമോൻ തേമനം,ബൈജു കാട്ടിത്തറ, കെ.മധു,യൂത്ത്മൂവ്മെന്റ് സെക്രട്ടറി ആദർശ് പുതുവൽ, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി സീമാരാജീവ്, ക്ഷേത്രം ശാന്തി അശോക് കുമാർ എന്നിവർ സംസാരിച്ചു.