കായംകുളം: കെ.എസ്.ആ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പുതുപ്പള്ളി വടക്ക് കൊച്ചുമുറി വിജീഷ് ഭവനത്തിൽ മോഹനൻ പിള്ള - സുധാമണി ദമ്പതികളുടെ മകൻ വിജീഷ് മോഹൻ (30) ആണ് മരിച്ചത്. സംസ്കാരം നടത്തി. സഹോദരങ്ങൾ. വിഷ്ണു മോഹൻ,വിജയലക്ഷ്‌മി.