ചേപ്പാട് : ചേപ്പാട് പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത മുട്ടം രാജുഭവനിൽ എസ്. രാജുവിനെ കേരള കർഷക സംഘം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി ആദരിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ. വിജയകുമാർ പൊന്നാട അണിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് കിഴക്ക് മേഖല സെക്രട്ടറി അഡ്വ. ജി.ഷിമുരാജ്, പ്രൊഫ. കെ.ഖാൻ, കെ. ശ്രീകുമാർ, ജോൺ ചാക്കോ, അഡ്വ. ജെ. രഞ്ജിത്ത്, ജെ. സലിം, ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.