s
ഗുരുധർമ്മ പ്രചാ രണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി തീർത്ഥാടന നവതി ആഘോഷവും സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ഗുരുധർമ്മ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെയും മാതൃസഭയുടെയും നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി തീർത്ഥാടന നവതി ആഘോഷവും നടത്തി. സഭ ദേശീയ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്തു. സഭാ മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നം അധ്യക്ഷനായി. രക്ഷാധികാരി ബ്രഹ്മദാസ് പതാക ഉയർത്തി. സെക്രട്ടറി ശിവൻ മലയിൽ ആമുഖപ്രഭാഷണം നടത്തി. സഭാ ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രൻ പുളിങ്കുന്ന്, പഞ്ചമൻ, ഭാർഗവൻ നീർക്കുന്നം, കെ.പി.മുരളി, രേവമ്മ സുകുമാരൻ, വിമലാ ഉണ്ണികൃഷ്ണൻ, ലീല പഞ്ചമൻ, ഭാനുമതിയമ്മ, സരസമ്മ എന്നിവർ സംസാരിച്ചു. മികച്ച തഹസിൽദാറിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരംനേടിയ പി.എം.സജീവ്കുമാറിനെ ആദരിച്ചു.