മാവേലിക്കര: കാരാഴ്മ ദേവീക്ഷേത്രത്തിൽ വിഷുവുത്സവം കൊടിയേറി. ക്ഷേത്ര തന്ത്രി ചാലക്കുടി മല്ലിശ്ശേരി മന കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി കല്ലംപള്ളി ഇല്ലം ഈശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ചെറുതല മഠം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. കാരാഴ്മയുടെ കലാകാരൻ ദേവി രവീന്ദ്രൻ ബലിക്കൽപ്പുരയിൽ വരച്ച ഭദ്രകാളിയുടെയും ദുർഗ്ഗയുടെയും ചിത്രങ്ങൾ ക്ഷേത്ര തന്ത്രി ചാലക്കുടി മല്ലിശേരി മന കൃഷ്ണൻ നമ്പൂതിരി, സബ് ഗ്രൂപ്പ് ഓഫീസർ ഹരി ശങ്കർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തുടർന്ന് ദേവി രവീന്ദ്രനെ സബ് ഗ്രൂപ്പ് ഓഫിസർ പൊന്നാട അണിയിച്ച് ആദരിച്ചു.