മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർയൂണിയനിലെ ഉളുന്തി 1530-ാം നമ്പർ ശാഖ പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ മെയ് 13 ന് രാവിലെ8 നും 8.30 നും മദ്ധ്യേ നടത്തുന്നതിനു ശാഖാ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. മെയ് 11 ഉച്ചയ്ക്ക് 2 ന് ശാഖാ ഭാരവാഹികൾ ശില്പിയിൽനിന്നും പഞ്ചലോഹവിഗ്രഹം എറ്റുവാങ്ങും. തുടർന്ന് കുരട്ടിക്കാട് വിളയിൽ ക്ഷേത്രാങ്കണത്തിൽനിന്നും ദീപംതെളിച്ച് മാന്നാർ യൂണിയനിലെ വിവിധ ശാഖായോഗ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. 6 മണിയോടെ ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ച് ക്ഷേത്രതന്ത്രി സുജിത്ത് തന്ത്രിക്ക് കൈമാറും. പ്രതിഷ്ഠാവൈദിക കർമ്മങ്ങൾക്ക്ശേഷം 13ന് ശിവഗിരി സന്യാസിശ്രേഷ്ഠന്മാരുടെ മുഖ്യസാന്നിധ്യത്തിൽ പ്രതിഷ്ഠാചടങ്ങുകൾ പൂർത്തീകരിക്കും. തുടർന്ന് 11 മണിക്ക് ക്ഷേത്രസമർപ്പണ മഹാസമ്മേളനം നടക്കും. യൂണിയൻ നേതാക്കൾ പങ്കെടുക്കും.

പൊതുയോഗത്തിന് യൂണിയൻചെയർമാൻ ഡോ.എം.പി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻകൺവീനർ ജയലാൽ എസ്. പടീത്തറ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർചെന്നിത്തല പ്രതിഷ്ഠാ വിശദീകരണ പ്രസംഗംനടത്തി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗംങ്ങളായ നുന്നുപ്രകാശ്, ഹരിപാലമൂട്ടിൽ, വനിതാസംഘം യൂണിയൻഭാരവാഹികളായ ശശികലാരഘുനാഥ്, പുഷ്പാശശികുമാർ എന്നിവർ സംസാരിച്ചു. പ്രതിഷ്ഠാമഹോത്സവ നടത്തിപ്പിനായി യൂണിയൻ ഭാരവാഹികളായ ഡോ.എം.പി പി വിജയകുമാർ, ജയലാൽ എസ്.പടീത്തറ എന്നിവർ മുഖ്യരക്ഷാധികാരികളായി 101 അംഗ മഹോത്സവകമ്മിറ്റിയും രൂപീകരിച്ചു.

നുന്നുപ്രകാശ്, ഹരിപാലമൂട്ടിൽ, ശശികലരഘുനാഥ്, സുജാതനുന്നു പ്രകാശ്, പുഷ്പാശശികുമാർ എന്നിവർ രക്ഷാധികാരികളായും ശാഖാ പ്രസിഡന്റ് ഹരിലാൽഉളുന്തി (ചെയർമാൻ), വിജയമ്മസഹദേവൻ (വൈസ്ചെയർപെഴ്സൺ), എം.രാജൻ (ജനറൽ കൺവീനർ) ഗോപാലകൃഷ്ണൻ(ഫിനാൻസ്കമ്മിറ്റി ചെയർമാൻ), സുരേന്ദ്രൻ(കൺവീനർ), തുളസീധരൻ(വൈദീകകമ്മിറ്റി ചെയർമാൻ), വസുന്ധര(കൺവീനർ), വി.ആർ ജയലാൽ(ഗുരുപൂജ പ്രസാദകമ്മിറ്റി ചെയർമാൻ), മുരളി(കൺവീനർ), സി.എൻ ഷാജി (പബ്ലിസിറ്റികമ്മിറ്റി ചെയർമാൻ), എ.വി ഷിജു (കൺവീനർ),അരുൺ (വാളണ്ടിയർ കമ്മിറ്റി ചെയർമാൻ), ബിജിൻ രാജ് (കൺവീനർ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു. പ്രോഗ്രാം ചീഫ് കോഓർഡിനേറ്ററായി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർചെന്നിത്തലയെയും തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ഹരിലാൽഉളുന്തി സ്വാഗതവും ജനറൽകൺവീനർ എം.രാജൻ നന്ദിയും പറഞ്ഞു.