ചേർത്തല: മണവേലി പറയൻചാലിന് സമീപത്തായി ടീംപറയൻചാലിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ 17 വരെ തോടുത്സവം നടത്തും. പരമ്പരാഗത രീതിയുള്ള തോട് വെട്ട്,തോടൊഴുകിയ വഴികളിലെ നാട്ടുവർത്തമാനങ്ങൾ, തൂമ്പാപണിക്കാരുടെ ക്ലാസുകൾ,തോട് സർവേ,കർഷകരുടെയും ഭൂവുടമകളുടെയും സംഗമം, ജലാശയങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചുള്ള ഇക്കോബ്രിക്സ് നിർമ്മാണം,പ്രതിഭാസംഗമം, കവിയരങ്ങ്, സെമിനാർ എന്നിവ തോടുത്സവത്തിന്റെ ഭാഗമായി നടക്കും. ഇന്ന് രാവിലെ മുതൽ തോട് വറ്റിച്ച് വെട്ട്,വൈകിട്ട് 3ന് സമ്മേളനം ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്യും.ഡെൽസൺ സ്കറിയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെണജി.രാജേശ്വരി മുഖ്യ അതിഥിയാകും