ambala

അമ്പലപ്പുഴ: പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ പരിപാടികളുടെ ഭാഗമായി സൃഷ്ടാവിനെ അറിയുക സൃഷ്ടി വൈഭവത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചീഫ് ഇമാം ശറഹ്ബീൽ സഖാഫി ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറയ്ക്ക് ആത്‍മീയ ഭൗതിക മേഖലകളിൽ ആവശ്യമായ ദിശാബോധം നൽകി വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലറും വെൽനെസ് ട്രെയിനറുമായ ഡോക്ടർ മുഹമ്മദ്‌ റിയാസ് ക്ലാസിന് നേതൃത്വം നൽകി. സംഘം പ്രസിഡന്റ് സി. എ. സലിം ചക്കിട്ടപറമ്പിൽ അദ്ധ്യക്ഷനായി. പി .എം. ബഷീറുദ്ധീൻ, ഷാജി കണിയംപറമ്പിൽ, സുൽഫി ഹക്കീം, സി. എ .നാസിറുദ്ധീൻ മുസ്ലിയാർ, നാസിം പള്ളിവെളി, ഹാഷിം അൽ ബുസ്താൻ, സുനീർ ഡസൽ, പി. എം. നാസിമുദ്ധീൻ, ഷഫീഖ് പള്ളിവെളി, ഷുക്കൂർ തുറയിൽ , മുഹമ്മദ്‌ ബഷീർ ഷിജാർ മൻസിൽ, ഹാരിസ് കൂട്ടുങ്കൽ, ജലാൽ തുറയിൽ തുടങ്ങിയവർ പങ്കെടുത്തു.