ആലപ്പുഴ : ആലപ്പുഴ മുൻ രൂപതാദ്ധഅയക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയുടെ വേടപാടിൽ സമുദായ സാമൂഹിക രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരും അനുശോചനം രേഖപെടുത്തി.

ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ നിര്യാണത്തോടെ തീദേശത്തിന് നഷ്ടമായത് പ്രിയ ഇടയനെയെന്ന് മന്ത്രി പി. പ്രസാദ് അനുസ്മരിച്ചു. അത്തിപ്പൊഴിയിൽ എല്ലാ അർത്ഥത്തിലും തീരദേശ ജനവിഭാഗങ്ങളെ നെഞ്ചോടു ചേർത്ത നല്ലൊരു ഇടയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമൂഹ നന്മയ്ക്കവേണ്ടി എന്നെന്നും പ്രവർത്തിച്ച മനുഷ്യസ്‌നേഹിയും തീരദേശ ജനതയുടെ രക്ഷകനുമായിരുന്ന ആലപ്പുഴ രൂപത മുൻ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരനും മാർഗ നിർദേശങ്ങൾ നൽകിയ സ്‌നേഹസമ്പന്നനായ ഒരു വ്യക്തിയായിരുന്ന എ.എം.ആരിഫ് എം.പി അനുസ്മരിച്ചു. തീരദേശ ജനതയുടെ അവകാശ സംരക്ഷണത്തിനായി നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.

പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു, കേരള കോൺഗ്രസ് നേതാക്കളായ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, ജനറൽ സെക്രട്ടറി എ.എൻ.പുരം ശിവകുമാർ, കോൺഗ്രസ് നേതാവ് അഡ്വ. ജോൺസൺ എബ്രഹാം, ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ, കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസീസ്, ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല തുടങ്ങിയവർ അനുശോചിച്ചു