tur

തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രാങ്കണത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ 60 -ാമത് വാർഷികാഘോഷം നാളെ നടക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണം, മുൻ ഭരണ സമിതി ഭാരവാഹികളുടെ സംഗമം, ശ്രീനാരായണ ദർശന സെമിനാർ, ഗുരു പ്രസാദ വിതരണം എന്നിവ നടക്കും. വൈകിട്ട് 4.30 ന് പൊതുസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രമായ നാലുകുളങ്ങരയിൽ 1961 ഏപ്രിൽ 12 ന് കേരള ഗവർണറായിരുന്ന വി.വി.ഗിരിയാണ് ഗുരുദേവ വിഗ്രഹം അനാച്ഛാദനം ചെയ്തത്.