ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ചെമ്പുപറ ധ്വജ പ്രതിഷ്ഠയും കൊടിയേറ്റ് മഹോത്സവവും മേയ് 8 മുതൽ 23 വരെ നടക്കും. ചടങ്ങുകൾ സംബന്ധിച്ചുള്ള നോട്ടീസിന്റെ പ്രകാശനം ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ ക്ഷേത്രം മേൽ ശാന്തിക്ക് കൈമാറി നിർവ്വഹിച്ചു. 8ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ധ്വജപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കും. 16ന് വൈകിട്ട് 4ന് തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.