
അമ്പലപ്പുഴ: അംഗീകൃത ലോട്ടറി തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന വിധം കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ലോട്ടറികൾ വില കുറച്ചു വിൽപ്പന നടത്തുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സി .ഐ.ടി.യു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബി .എസ്. അഫ്സൽ അദ്ധ്യക്ഷനായി.ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി. എസ് .മണി, സി .ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, യൂണിയൻ ജില്ലാ ട്രഷറർ ആർ.നവാസ്, വിജീ രതീഷ്, എസ്.മോഹനചന്ദ്രൻ, ശശികുമാർ അമ്പലപ്പുഴ, ടി.എൻ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ .ജയകുമാർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ബി.എസ്.അഫ്സൽ (പ്രസിഡന്റ്), എസ്. ഖിലാബ്, ബാബു, എ.ഷാജി, ജി.ശ്രീനിവാസൻ, സന്ധ്യ, നജീബ് (വൈസ് പ്രസിഡന്റുമാർ),വി .ബി.അശോകൻ( സെക്രട്ടറി), അഞ്ജു, ടി .എൻ.അനിൽ കുമാർ, മോഹനൻ, സി .എസ്. ബാബു, ശശിധരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), ആർ.നവാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. .