
അമ്പലപ്പുഴ: തകഴി സാഹിത്യോത്സവം കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ അദ്ധ്യക്ഷനായി.വൈസ് ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ജയചന്ദ്രൻ കലാം കരി , സി.രാധാകൃഷ്ണൻ , കെ.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എസ്. അജയകുമാർ സ്വാഗതവും തകഴി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശാങ്കൻ നന്ദിയും പറഞ്ഞു.