ചേർത്തല: ഓശാന തിരുനാളോടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി.കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും ശേഷം നടന്ന സമൂഹ ദിവ്യബലിക്ക് വികാരി ഫാ.ജോർജ് എടേഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.തുടർന്ന് പുത്തൻ പാന വായനയും നടത്തി. വൈകിട്ട് 6 ന് മ​റ്റ് സമീപ ഇടവക ദേവാലയങ്ങളിൽ നിന്നുള്ള കുരിശിന്റെ വഴികൾ തങ്കയിലെത്തി.തുടർന്ന് ദിവ്യബലിയും വചന പ്രഘോഷണവും നടന്നു. ഇന്നും 11നു 12നും രാവിലെ 5 30 നും വൈകിട്ട് 5 നും ദിവ്യബലി,കല്ലറജപം,ആരാധന,നേർച്ചക്കഞ്ഞി. ഫാ.മാർട്ടിൻ കബ്രാൾ ധ്യാനപ്രസംഗം നടത്തും. പെസഹാ വ്യാഴം വൈകിട്ട് 5ന് തിരുവത്താഴപൂജ, കാൽകഴുകൽ, ദിവുകാരുണ്യ പ്രദക്ഷിണം, ദീപക്കാഴ്ച. ഉദ്ഘാടനം കൃഷി മന്ത്റി പി.പ്രസാദ് നിർവഹിക്കും. രാത്രി 12 ന് അത്ഭുത തിരുസ്വരൂപം പന്തലിൽ കിടത്തും.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.ദുഃഖവെള്ളി വൈകിട്ട് 5ന് നഗരി കാണിക്കൽ. രാത്രി12 ന് കബറടക്കം.