പൂച്ചാക്കൽ: നഗരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് ഇന്ന് കൊടിയേറി 16 ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് രാവിലെ 11 ന് കളഭാഭിഷേകം. വൈകിട്ട് 7.30 ന് ക്ഷേത്രം തന്ത്രി കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് താലപ്പൊലി. നാളെ ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം. വൈകിട്ട് 7.30 ന് ഭജനാമൃതം. 13 ന് രാവിലെ 9 മുതൽ നാരായണീയ പാരായണം,വൈകിട്ട് 7.30 ന് നൃത്തോത്സവം.14 ന് വൈകിട്ട് 7.30 ന് വിശേഷാൽ ദീപാരാധന. 15 ന് വിഷു മഹോത്സവം. വെളുപ്പിന് 4 മുതൽ വിഷുക്കണി ദർശനം. 5 ന് സുപ്രഭാത ഗീതം. രാത്രി 9 ന് നാടകം. 16 ന് രാവിലെ 10 മുതൽ നാരായണീയ പാരായണം. വൈകിട്ട് 7 ന് കൊടിയിറക്ക് , രാത്രി 8 മുതൽ ആറാട്ട് വിളക്ക് തുടർന്ന് ആറാട്ട് സദ്യ .