
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 663-ാം നമ്പർ പള്ളിപ്പുറം ശാഖയിലെ ശ്രീകടമ്പനാകുളങ്ങര ദേവീ ക്ഷേത്രത്തിൽ വിഷു മഹോത്സവം തുടങ്ങി. ഇന്ന് രാവിലെ 9.30 ന് നാരായണിയ പാരായണം, ശ്രീബലി, താലപ്പൊലി, രാത്രി 8 ന് ഭക്തി ഗാനമേള. 12 ന് രാത്രി 8 ന് നൃത്തനൃത്യങ്ങൾ. 13 ന് വൈകിട്ട് 7 ന് താലപ്പൊലി, രാത്രി 8.30 ന് സംഗീത കച്ചേരി . 14 ന് വലിയ വിളക്ക് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 4 ന് പകൽ പൂരം, കാഴ്ചശ്രീബലി, സേവ. രാത്രി 9 ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ 12 ന്ള പള്ളിവേട്ട, വലിയ വിളക്ക് എഴുന്നള്ളിപ്പ്.15 ന് രാവിലെ 9.30 ന് സംഗീത സദസ്, 10ന് കുഭകുടം വരവ്, 10.30 ന് പുരയിടി ,വൈകിട്ട് 3.30 ന് ആറാട്ട് പുറപ്പാട്, സേവ, കൊടിയിറക്ക്, രാത്രി 10 ന് നാടകം. 16 ന് രാത്രി 8 ന് വലിയ ഗുരുതി. ചടങ്ങുകൾക്ക് ജയ തുളസീധരൻ തന്ത്രി, സാബു ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. ഇ.വി.രവീന്ദ്രൻ, വി.പി. ഹരികൃഷ്ണ ബാനർജി, കെ.ആർ.സജി എന്നിവർ നേതൃത്വം നൽകും.