ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേടം സംക്രമം പ്രമാണിച്ച് 14ന് രാവിലെ സംക്രമ സമയമായ 8.40ന് നവകം, പഞ്ചഗവ്യം എന്നിവയോടെ പൂജ ഉണ്ടായിരിക്കും. വിഷു ദിനത്തിൽ പുലർച്ചെ 4.30ന് കണിദർശനവും, കൈനീട്ട വിതരണവും. 5.45 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.15ന് തിരുനാമകീർത്തനം. സി.ഡി സമർപ്പണം, 8.30 മുതൽ ചിന്മയമിഷൻ പഴവീട് സെന്റർ അവതരിപ്പിക്കുന്ന ഭജനയും പ്രത്യേക ശ്രീഭൂതബലിയും, ശീവേലിയും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങുകൾക്ക് കണ്ണമംഗലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി നേതൃത്വം വഹിക്കും.