മാവേലിക്കര: ചെട്ടികുളങ്ങര ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ വാർഷീകത്തോടനുബന്ധിച്ച് നടത്തിയ പ്രതിഭാപുരസ്കാര സംഗമം സംഗീത സംവിധായകൻ ഭരണിക്കാവ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനനി പ്രസിഡന്റ് എം.പ്രഗൽഭൻ അദ്ധ്യക്ഷനായി. വിദ്യാനിധി സമർപ്പണം സാമൂഹ്യ, സാഹിത്യ പ്രവർത്തകൻ ചേപ്പാട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനനി ഉപദേശക സമിതി അംഗങ്ങളായ കരിമ്പിൻപുഴ മുരളി, ഡോ.ആർ.ശിവദാസൻ നായർ, പ്രദീപ് കുമാർ, ജനനി ജനറൽ സെക്രട്ടറി ജി.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ എസ്.ശ്രീകല, ആർ.അരുൺകുമാർ, ശ്രീകുമാർ സന്തോഷ്, മഞ്ജു അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനനി പ്രതിഭാ പുരസ്കാരം ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി ലളിത ഗാനം, രാമായണ പാരായണം, ക്ലാസിക്കൽ മ്യൂസിക് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രഭിക പ്രദീപ് ചെട്ടികുളങ്ങര ഏറ്റുവാങ്ങി. കലാ, കായീക രംഗത്തെ പ്രതിഭകളായ ലക്ഷ്മി അജയ്, എസ്.സ്വാതി, ശ്രീലക്ഷ്മി, മാളവിക ശ്രീകുമാർ, പൂജാ ചന്ദ്രൻ, റോഷൻ, എസ്.അശ്വിൻ, അർജ്ജുൻ, പ്രസാദ് പണിക്കർ ചെട്ടികുളങ്ങര എന്നിവരെ ആദരിച്ചു.