മാവേലിക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു പര്യടനം നടത്തുന്ന ഒന്ന് എന്നു പേരിട്ടിരിക്കുന്ന നാടകയാത്ര ഇന്ന് രാവിലെ 10ന് മാവേലിക്കരയിലെത്തും. പുന്നമൂട് ബോസ് ഓഡിറ്റോറിയം അങ്കണത്തിൽ വെച്ച് നാടകയാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്ന് നാടക അവതരണം നടക്കും. ഏക ലോകം ഏക ആരോഗ്യം എന്ന വിഷയത്തിലൂന്നി ലോകം ഇന്നു നേരിടുന്ന മഹാമാരികളെ എതിരിടാൻ ശാസ്ത്രത്തിന്റെയും ശാസ്ത്രബോധത്തിന്റെയും ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഒന്ന് എന്ന പേരിൽ പര്യടനം നടത്തുന്ന നാടകയാത്ര. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ആകർഷകമായ അവതരണമാണ് നാടകത്തിനുള്ളതെന്ന് കൺവീനർ എസ്.അഭിലാഷ് അറിയിച്ചു.